Sunday, October 14, 2012

വാഗ്ദേവീസ്തുതി



ഹരിശ്രീ ഗണപതേയനമഃ  അവിഘ്നമസ്തു

              വാഗ്ദേവീസ്തുതി


             ( രാഗം: സരസ്വതി )

വാണീദേവി നിന്‍  വരവീണയിലെ 
മധുരാക്ഷരങ്ങള്‍  നിറയ്ക്കുകെന്നില്‍
സ്വച്ഛമാം ചിത്തത്തിലറിവായുയിരാര്‍ന്നു 
സ്വച്ഛന്ദമായ് നീ വളരുകെന്നും 
ഒരു  സുധാബിന്ദുവായ് നീയാത്മാവില്‍  നിപതിയ്ക്കേ 
മായാമോഹങ്ങളെല്ലാമകേലണം
അറിവിന്റെ  നാളമായ് നീയാത്മാവില്‍ തെളിയേണം
ജ്വാലയായാളിപ്പടരേണം
ജ്ഞാനത്തിന്‍  ഗഗനാന്തരാളത്തിന്‍  ഗഹനത
യിങ്കല്‍ നീയെന്നും  നയിയ്ക്കുകെന്നെ 
അറിവിന്റെ  നിറവായ്  കനിവിന്റെ  നനവായ്
നന്മതന്നുണ്മയായ്  നീയെന്നില്‍  നിറയൂ 
സാരസ്വതാമൃതവരദാനമെന്റെ 
സഹസ്രാരപദ്മത്തില്‍  മധുവാകണം
നല്ല  വാക്കായ്  നാവില്‍  സ്നേഹമായ് ചിത്തത്തില്‍ 
കരുണയായ്  ചെയ്തിയില്‍  നീയണയൂ 
അക്ഷരമായെന്നില്‍ നിറേയണം
അക്ഷയമായെന്നും  വിളങ്ങേണം
അജ് ഞാനതിമിരത്തില്‍ നിന്നു നീയെന്നെ   
ജ്ഞാനജ്യോതിസ്സിലേയ്ക്കു നയിയ്ക്കേണം 




 തുളസീദളം ഒക്ടോബര്‍  2011 

No comments:

Post a Comment