Saturday, November 17, 2012

ഇനി തരാനുള്ളത്‌

  

വരിക തോഴരേ വേഗം വരിക

സമയമില്ലിനി യാത്ര തീരാറായ്

വരിക ചുറ്റും പടര്‍ന്നു നിന്നീടുക

നിറയെ പൂത്തു വിടര്‍ന്നു നിന്നീടുക

അന്തിയായിനി ഇരുളു വീഴുംമുമ്പേ

ഇത്തിരി നേരമീദൂരമൊന്നിയ്ക്കാം

ഉണ്ടു  കണ്മുന്നിലുല്ലസിയ്ക്കുന്നു

മുഗ്ദ്ധമായി സുഗന്ധിയാം പൂക്കള്‍

എന്തുമെല്ലാതുമേകി ഞാനെന്നും

എന്റെതെന്നു നിനച്ചൊരു പൂക്കള്‍

സ്നേഹഗന്ധിയെന്നോര്‍ത്തു പോയ് പക്ഷെ

കേവലം വിഷപുഷ്പങ്ങളത്രേ

ഉള്ളതേറെ കൊടുത്തുപോയെന്നിട്ടും

പിന്നെ വീണ്ടും കവര്‍ന്നതുമില്ലയോ

ഒന്നുമേകുവാനില്ലിനി കൈകളില്‍

നിസ്വരല്ലല്ലോ പിന്നെന്തിനേകുന്നു

എന്നിലൊന്നിനി മാത്രമായ് ശേഷിപ്പൂ

ഏറ്റുവാങ്ങുവാനാരുമില്ലാത്തൊരു

വ്യര്‍ത്ഥമെങ്കിലും ഞാന്‍ കാത്തുവെച്ചൊരു

കേവലം സ്നേഹലീനമാം മാനസം

പകരുവേനിനി തേനായി നിങ്ങളില്‍

വരിക പൂക്കളായ് ചുറ്റും നിരക്കൂ

എന്തിനു വേണ്ടി വന്നുവെന്നോതാതെ

എന്തിനേ കാത്തുനില്പുവെന്നോതാതെ

എന്തിനോ വേണ്ടി പൂത്തൊരീ പൂക്കളില്‍

എന്‍റെ പാട്ടിന്റെ തേന്‍ നിറയ്ക്കട്ടെ

മുറുകിനില്‍ക്കുമീ തന്ത്രികള്‍ പൊട്ടാന്‍

ശാന്തമൂകമാമേകമാത്രയേ വേണ്ടൂ

ഇത്തിരി നേരമേയുള്ളൂവെങ്കിലും       

ഇത്തിരി ദൂരം മാത്രമാണെങ്കിലും

ഇടറിനീങ്ങുന്ന ചോടൊന്നു മാത്രം 

പിടയുമീ ചുടുവീര്‍പ്പൊന്നു മാത്രം

നോവുണങ്ങാത്ത യാത്രയില്‍ ശേഷിയ്ക്കെ

ശാന്തിമന്ത്രമോതിയാ മാത്രയിങ്ങെത്തേ 

മാനസം വാര്‍ന്നൊഴുക്കട്ടെ ശേഷിയ്ക്കു-

മിറ്റു തേനെന്‍റെ തോഴരേ നിങ്ങളില്‍   

14 comments:

  1. മാനസം വാര്‍ന്നൊഴുക്കട്ടെ ശേഷിയ്ക്കു-

    മിറ്റു തേനെന്‍റെ തോഴരേ നിങ്ങളില്‍

    very good

    ReplyDelete
  2. അത് കലക്കി ട്ടോ .........

    ReplyDelete
  3. ഇതാ ...... മലയാളം ബ്ലോഗുകള്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കുമായി പുതിയ ബ്ലോഗ്‌ റോള്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. "കുഴല്‍വിളി അഗ്രിഗേറ്റര്‍ "
    http://kuzhalvili-aggregator.blogspot.in/

    ReplyDelete
    Replies
    1. അഭിനന്ദനങ്ങള്‍ ആശംസകള്‍

      Delete