Tuesday, December 18, 2012

പൂവിനോട്






പൂവേ നിന്‍ കവിളീ മഞ്ഞുതുള്ളിയെ

ചേര്‍ത്തു   മുകര്‍ന്നു തിളങ്ങുന്നു

ആതിരക്കുളിരൊന്നു നിന്നെ തഴുകുമ്പോള്‍

ഇതളുകള്‍ മെല്ലെ വിരിയുന്നു

എവിടെയോ കേള്‍ക്കുന്ന പാട്ടിന്റെ ഈണത്തില്‍

നീ മെല്ലെയാടിത്തുടങ്ങുമ്പോള്‍

നിന്‍ കൂടെ നര്‍ത്തനമാടുവാന്‍ മാനസം കൊതി

പൂണ്ടു വെമ്പല്‍ കൊള്ളുന്നു

പൊയ്പോയ ശ്രാവണമാസത്തിനോര്‍മ്മ

നിന്നുള്ളില്‍ പിന്നേയുമുണരുന്നോ

ഓമനിയ്ക്കാനില്ല നിന്നെയെതിരേറ്റു

പൂജിയ്ക്കാന്‍ ചൂടുവാനാരുമില്ല

ഒറ്റക്കിളിയുടെ പാട്ടൊന്നു ദൂരത്ത്‌

നീറുന്നൊരോര്‍മ്മ പോല്‍ നീളുമ്പോള്‍

വര്‍ഷവും വാസന്തകാലവുമെങ്ങെങ്ങോ

ദിക്കറിയാതെ പതറുമ്പോള്‍

ആരോ നേര്‍ന്നൊരു മോഹം പോലവേ

നീയിന്നുമൊറ്റയ്ക്ക് വന്നെത്തേ 

നിന്‍ സ്മിതമേകുന്ന സാന്ത്വനം കാലത്തിന്‍

മന്ദഹാസാങ്കുരമാകുന്നു 





7 comments:

  1. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  2. നിന്‍ സ്മിതമേകുന്ന സാന്ത്വനം കാലത്തിന്‍
    മന്ദഹാസാങ്കുരമാകുന്നു

    നല്ല വരികൾ

    ശുഭാശംസകൾ................



















    ReplyDelete