Tuesday, May 14, 2013

വാഗ്ദേവീസ്തുതി


                                            വാഗ്ദേവീസ്തുതി 
                                         
                                          രാഗം : രീതിഗൌള 
                                          താളം : മിശ്രചാപ്പ്                                                                          

(താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഗാനം കേള്‍ക്കാം )

http://www.4shared.com/mp3/53_K-GZz/vagdevi_sthuthimp3

പല്ലവി
വാണീദേവി നിന്‍  വരവീണയിലെ 

മധുരാക്ഷരങ്ങള്‍  നിറയ്ക്കുകെന്നില്‍

സ്വച്ഛമാം ചിത്തത്തിലറിവായുയിരാര്‍ന്നു 

സ്വച്ഛന്ദമായ് നീ വളരുകെന്നും 

അനുപല്ലവി
ഒരു  സുധാബിന്ദുവായ് നീയാത്മാവില്‍  നിപതിയ്ക്കേ 

മായാമോഹങ്ങളകലേണം                        (2)

അറിവിന്റെ  നാളമായാത്മാവില്‍ തെളിയേണം

ജ്വാലയായാളിപ്പടരേണം                          (2)

വാണീദേവി..............

ചരണം 1
ജ്ഞാനത്തിന്‍  ഗഗനാന്തരാളത്തിന്‍  ഗഹനത

യിങ്കല്‍ നീയെന്നും  നയിയ്ക്കുകെന്നെ       (2)

അറിവിന്‍  നിറവായി കനിവിന്‍  നനവായി

നന്മതന്നുണ്മയായ്  നീ നിറയൂ     (2)

ചരണം 2
നിത്യോപാസിതയായ്  നീയെന്‍  മാനസ

സരസീരുഹത്തിലിരുന്നരുളുകെന്നും (2)

സാരസ്വതാമൃതവരദാനമെന്റെ 

സഹസ്രാരപദ്മത്തില്‍  മധുവാകണം (2)

ചരണം 3
നല്ല  വാക്കായ്  നാവില്‍  സ്നേഹമായ് ചിത്തത്തില്‍ 

കരുണയായ്  ചെയ്തിയില്‍  നീയണയൂ 

അക്ഷരമായെന്നില്‍ നിറയേണം

അക്ഷയമായെന്നും  വിളങ്ങേണം

 ചരണം 4
 ഒരു നെയ്ത്തിരിയായെരിഞ്ഞടങ്ങുമ്പോള്‍

കച്ഛപീ നാദ ചൈതന്യമേകൂ

ആപാതമധുരം നാദനിര്‍ത്ധരിയില്‍

ആലോചനാമൃതമാകട്ടെ വാക്കുകള്‍ 

അജ്ഞാനതിമിരത്തില്‍ നിന്നു നീയെന്നും   

ജ്ഞാനജ്യോതിസ്സിലേയ്ക്കു നയിയ്ക്കുകെന്നെ

വാണീദേവി..............
                                                                                        
                                          രചന : സുജയ

                                          സംഗീതം ,ആലാപനം : കോമളം ഗോപാലകൃഷ്ണന്‍

2 comments:

  1. മനോഹരരചന
    ശ്രവ്യമധുരാലാപനം

    ReplyDelete