Thursday, October 2, 2014

ആര്‍ഷഭാരതം


 (ദേശഭക്തിഗാനം)



ഓം...ഓം...
ഓം  ഭൂര്‍ ഭുവസ്വ:
തത് സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീ മഹി
ധീയോ യോ ന പ്രചോദയാത്

അര്‍ണ്ണവ ദുന്ദുഭി നാദം കേള്‍ക്കാം
കല്ലോലിനിയുടെ ഗാനം
ഹരിത ശ്യാമള രമ്യാരണ്യം
കളകൂജനമതിഹൃദ്യം
ഹിമവദ് വിന്ധ്യാചല ചരണങ്ങളില്‍
സിന്ധുനദീതട സുകൃതം.

വേദോപനിഷത്തുകള്‍  തന്‍ മഹിമയില്‍
പ്രോജ്ജ്വലമെന്നും നമ്മുടെ രാജ്യം
സമസ്തലോകം പ്രണമിയ്ക്കുന്നൊരു
പുണ്യപുരാതന ഭൂമീ ...
ഭാരതം...ഭാരതം...ഭാരതം...

കര്‍മ്മയോഗികളെത്ര വന്നു പിറന്നു ഈ നാട്ടില്‍
കര്‍മ്മനിരതര്‍ കര്‍മ്മധീരര്‍ ത്യാഗശീലമിയന്നവര്‍
ആര്‍ഷഭാരതരക്ഷ ആത്മ ധര്‍മ്മമാക്കിയവര്‍
കര്‍മ്മമേ പുരുഷാര്‍ത്ഥമെന്നു നിനച്ച യോദ്ധാക്കള്‍
ധീരമായ് ആത്മപ്രഭാവത്താലെയെതിരിട്ടൂ
ചുടുചോര ചിന്താതൊത്തു നമ്മള്‍ നേടി സ്വാതന്ത്ര്യം.
നമ്മള്‍ നേടി സ്വാതന്ത്ര്യം.

അസതോമാ സദ്ഗമയ  
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോമാ അമൃതംഗമയ
തുടരുക നമ്മള്‍ മുമ്പു തുടങ്ങിയ യുഗപരിവര്‍ത്തന യാഗം
തുടച്ചു നീക്കുക അഴിമതി, യക്രമ ,മനീതി , യസമത്വം
കാക്കുക ഭാരതമാതാവിന്‍ പ്രിയ നന്ദിനിമാരുടെ മാനം
പടുത്തുയര്‍ത്താമൊരു നവഭാരതമൊരുമിയ്ക്കുക നാമതിനായ്‌
വിപത്തൊരണു പോലും ഏല്‍ക്കാതെ ഭാരതധരയെ പാലിയ്ക്കാം
കരങ്ങള്‍ കോര്‍ത്തു പിടിച്ചു ചമയ്ക്കാം ഒരുഗ്ര ശക്തിദുര്‍ഗ്ഗം
കലയും സാഹിതിയും കായികവും മേല്ക്കുമേലുയരട്ടെ
തെളിയിയ്ക്കട്ടെ നവദീപങ്ങള്‍ , അഭിനവ നളന്ദ തക്ഷശിലകള്‍
സത്യമേവ ജയതേ... സത്യമേവ ജയതേ...
സത്യമേവ ജയതേ... സത്യമേവ ജയതേ...

പോരാ പോരാ നാളില്‍ നാളില്‍  വീണ്ടും വീണ്ടുമുയരട്ടെ
ഭാരത ധരിത്രീ നിന്‍  ത്രിവര്‍ണ്ണ പതാകാ...
സപ്തവര്‍ണ്ണങ്ങള്‍ ചേരുന്ന മാരിവില്ലു പോലെയെന്നും
നാനാത്വത്തില്‍ ഏകത്വം നിരന്തരം നിലനില്‍ക്കട്ടെ
വിജ്ഞാനത്തിന്‍ വിജയധ്വജം നമുക്കുയര്‍ത്തീടേണം  
പുകളെങ്ങും പരക്കേണം , വിശ്വം നമ്മെ നയിയ്ക്കേണം                       

അദ്വൈതമന്ത്രം...
സ്നേഹമെന്നൊരു  ദേവമന്ത്രം...
ധര്‍മ്മമെന്നോരനഘ മന്ത്രം...
അഹിംസയെന്നൊരു ശാന്തിമന്ത്രം...
ഭാരതത്തിന്‍ ഹൃദയമന്ത്രം... 
ഭാരതത്തിന്‍ ഹൃദയമന്ത്രം... 

ശാന്തിമന്ത്രമുഖരിതം
പുണ്യചരിതപൂരിതം...
ദേവനന്ദനോപമം
രാജ്യമാര്‍ഷഭാരതം...
രാജ്യമാര്‍ഷഭാരതം....
രാജ്യമാര്‍ഷഭാരതം...
 
                                    _ _ _ _ _ _ _ _ _ _ _ _ _ _

3 comments:

  1. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  2. É para mim uma honra acessar ao seu blog e poder ver e ler o que está a escrever é um blog simpático e aqui aprendemos, feito com carinhos e muito interesse em divulgar as suas ideias, é um blog que nos convida a ficar mais um pouco e que dá gosto vir aqui mais vezes.
    Posso afirmar que gostei do que vi e li,decerto não deixarei de visitá-lo mais vezes.
    Sou António Batalha.
    PS.Se desejar visite O Peregrino E Servo, e se ainda não segue pode fazê-lo agora, mas só se gostar, eu vou retribuir seguindo também o seu.
    Que a Paz e saúde esteja no seu coração e no seu lar.
    http://peregrinoeservoantoniobatalha.blogspot.pt/

    ReplyDelete