Tuesday, September 22, 2015

ഇനിയും പാടുക

                                    
                                           (ലളിതഗാനം )


താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഈ ഗാനം കേള്‍ക്കാം
                      https://www.youtube.com/watch?v=s3JTs62yjGA

               രാഗം : കല്യാണവസന്തം   , ആദിതാളം


പല്ലവി
ശാരികേ...ഇനിയും പാടുക ശാരികേ...
സ്വരമിടറാതെ ശ്രുതി തളരാതെ
ഉണരട്ടേ മന്ദ്രശംഖനാദം പോല്‍
ഉയരട്ടെ യുഗശബ്ദമായീ   (ശാരികേ...)

അനുപല്ലവി
രാധാവിരഹത്തിന്‍  ഗീതികള്‍ പാടി നീ
സീതായനത്തിന്‍ കദനങ്ങളും
കൃഷ്ണാഹൃദയത്തില്‍  നീറിയോരഗ്നി
ജ്വാലകള്‍  നീയേറ്റു വാങ്ങീ ... (ശാരികേ...)

ചരണം
എന്തേ നിന്‍ സ്വരധാര നിലച്ചുവോ
എന്തേ നീ മൂകം ചിറകൊതുക്കീ
പിന്നെയുമെത്രയോ മുള്ളേറ്റു തകരുന്ന
തളിരിലകള്‍ , വീണപൂവുകള്‍

പല്ലവി
ശാരികേ...ഇനിയും പാടുക ശാരികേ...
സ്വരമിടറാതെ ശ്രുതി തളരാതെ
ഇനി നീ ഗീതകള്‍  ആലപിച്ചു ണര്‍ത്തുക
ഇനി നീ പാടുക മാ നിഷാദാ...

                                                              രചന : സുജയ

                                          സംഗീതം,ആലാപനം  : കോമളം ഗോപാലകൃഷ്ണന്‍



                                    _ _ _ _ _ _ _ _ _ _ _ _ _ _



2 comments: