Sunday, November 1, 2015

മലയാള ഗാനം



രാഗം : മോഹനം

അദ്വൈതചൈതന്യ തേജോമയം
ആദിപ്രഭാവ വരപ്രസാദം
സ്നേഹത്തിന്‍ ശംഖനാദം മുഴങ്ങും
പാവനഭൂമിയാണിക്കേരളം

രാഗം : മോഹനം

കര്‍ണ്ണികാരങ്ങള്‍ കനകനാണ്യങ്ങള്‍ വാരിച്ചൊരിയുന്നു
കുന്ദലതകള്‍ തൂനിലാവൊളി തൂകി നില്‍ക്കുന്നൂ
പുഞ്ചവയലുകള്‍ ഹരിതഭംഗിയില്‍ ലാസ്യമാടുന്നൂ 
കേരനിരകള്‍ നമ്രശീര്‍ഷരായ്  സ്വാഗതമോതുന്നു
പുളിയിലക്കരമുണ്ടു പോലെത്ര ലളിതമീ നാട്
കേരളം... കേരളം... കേരളം...

രാഗം : രീതിഗൌള

തെയ്യം തിറയും പടയണി കഥകളി കലയുടെ കേദാരം
വേനല്‍ത്തിടമ്പുയര്‍ത്തും ഉത്സവം ഗജവീര പ്രൌഢം
എന്തിനും മേലുയര്‍ന്നു നില്പൂ മാതൃദുഗ്ദ്ധം പോല്‍ 
മോഹനം,മധുരം, ശ്രേഷ്ഠം നമ്മുടെ ഭാഷാ...
മലയാളം...മലയാളം... മലയാളം...
                                                                             
 താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഈ ഗാനം കേള്‍ക്കാം   
   https://www.youtube.com/watch?v=aJmp6KJQan0
                                                            രചന : സുജയ

                                                            സംഗീതം : കോമളം ഗോപാലകൃഷ്ണന്‍

1 comment:

  1. എന്തേ.എഴുത്ത്‌ നിർത്ത്യത്‌???

    ReplyDelete