‘എന്നോടു പറയാത്ത പല രഹസ്യങ്ങളും തന്റെ ഉള്ളിലുണ്ടല്ലേ?’
ഒരു കുറ്റവിചാരണയുടെ
ഭാവത്തോടെ ഭര്‍ത്താവ് തന്റെ നേര്‍ക്കെറിഞ്ഞ ചോദ്യത്തിന്റെ
നേര്‍ക്ക് ഒരു ഹാസ്യഭാവ
ത്തോടെയാണ് അവള്‍ നോക്കിയത്. ഒരു ദീര്‍ഘനേരത്തെ പകര്‍ന്നാട്ടം
കഴിഞ്ഞ് ചമയ
ങ്ങളഴിയ്ക്കുന്ന ആശ്വാസം കലര്‍ന്ന ആലസ്യത്തില്‍ ‘രഹസ്യമെന്നല്ല
പരസ്യങ്ങള്‍
പോലും പറയാനുള്ള സമയം നമുക്ക് കിട്ടിയിട്ടില്ലല്ലോ? നാല് ദിവസമല്ലേ
ആയിട്ടുള്ളൂ
വിവാഹം കഴിഞ്ഞിട്ട് ?’ എന്ന് പറയാനവള്‍ ശ്രമിച്ചില്ല . ബ്യൂട്ടി പാര്‍ലറില്‍
പോയി
ഒരുങ്ങലും പാര്‍ട്ടികളില്‍ സുസ്മേരവദനയായി നിറഞ്ഞുനില്ക്കലുമായിരുന്നു കഴിഞ്ഞ
ദിവസങ്ങളിലെ പ്രധാന പ്രവൃത്തികള്‍. സുഹൃത്തുക്കളുടെ വക പാര്‍ട്ടി, സഹപ്രവര്‍ത്തക
രുടെ..ബന്ധുക്കളുടെ..
ഇതിനിടയില്‍ പരിചയപ്പെടാന്‍ പോലും അവര്‍ക്കിടയില്‍ സമയ
മുണ്ടായിരുന്നില്ല. പക്ഷേ
സമയം കണ്ടെത്തി ഒരഭ്യുദയകാംക്ഷി ഒരജ്ഞാതസന്ദേശം
അയാള്‍ക്കെത്തിച്ചു കഴിഞ്ഞിരുന്നു.
‘ഒരഫയറുണ്ടായിരുന്ന കാര്യം എന്തുകൊണ്ട് മറച്ചു
വെച്ചു എന്നാണു ചോദിയ്ക്കുന്നത് ’
സ്മാര്‍ത്തവിചാരത്തിന്റെ പാരുഷ്യത്തോടെയും
പരിഹാസത്തോടെയും അയാള്‍ തന്റെ
ചോദ്യം സ്പഷ്ടമാക്കിക്കൊടുത്തു. ‘ഓ..അതാണോ കാര്യം?’
ഞെട്ടലും കരച്ചിലും
ക്ഷമായാചനവുമൊക്കെ പ്രതീക്ഷിച്ചു നിന്ന അയാളുടെ
തയ്യാറെടുപ്പുകളെയൊക്കെ
നിര്‍വീര്യമാക്കിക്കൊണ്ട് അവള്‍ പറഞ്ഞു ,‘അതാര്‍ക്കും അറിയാത്തതൊന്നുമല്ല.
വിവാഹത്തോളമെത്തിയതായിരുന്നു.
എന്റെ അച്ഛന്റെ സ്വത്തിനോടുള്ള അയാളുടെ
താല്പര്യം കണ്ടപ്പോള്‍ എന്റെ സ്നേഹം അയാളര്‍ഹിയ്ക്കുന്നില്ലെന്ന്
മനസ്സിലായി.
ഞാനയാളെ വേണ്ടെന്നു വെച്ചു.’ അവളുടെ പ്രതിച്ഛായ കാണാന്‍ അയാള്‍
നീട്ടിപ്പിടിച്ച
കണ്ണാടി ആ വാക്കുകള്‍ തട്ടി ചിന്നിച്ചിതറി മൂര്‍ച്ചയും തിളക്കവും
നഷ്ടപ്പെട്ട് തെറിച്ചു
വീണു.
അവളുടെ അച്ഛനമ്മമാര്‍ അറിഞ്ഞു കൊടുത്തതിന്‍റെയും തന്റെ അച്ഛനമ്മമാര്‍
പറഞ്ഞു
വാങ്ങിയതിന്റെയും ഒരു നീണ്ട പട്ടിക അയാളുടെ മനസ്സില്‍ കിടന്നു വിറച്ചു.
വേദനയും
അമര്‍ഷവും നിറഞ്ഞ ഒരു നോട്ടം...ഒരിയ്ക്കല്‍ താന്‍ നിസ്സാരമായി തള്ളിക്കളഞ്ഞ
ആ
നോട്ടം ഇപ്പോള്‍ അയാളെ പെട്ടെന്നൊന്നു വേദനിപ്പിച്ചു. ‘ആത്മാര്‍ത്ഥതയില്ലാത്ത ഒന്നും
എനിയ്ക്കിഷ്ടമല്ല,
കൊടുക്കാനും..വാങ്ങാനും..സ്നേഹമായാലും വെറുപ്പായാലും
എന്തായാലും എനിയ്ക്ക് ആത്മാര്‍ത്ഥതയോടെയേ ചെയ്യാനാകൂ.’ വിളക്കണച്ച് കിടന്ന
അവളുടെ നേര്‍ക്ക് അയാളുടെ കൈ നീളവേ അവള്‍
വീണ്ടും പറഞ്ഞു ,‘ആത്മാര്‍ത്ഥത
ഇല്ലാത്ത
ഒന്നും എനിയ്ക്കിഷ്ടമല്ല’ ആ കയ്യും പിന്‍വലിയ്ക്കപ്പെട്ടു.