2019, ഏപ്രിൽ 10, ബുധനാഴ്‌ച

മകള്‍

                                            
  “അച്ഛാ , അമ്മ വരാറായോ ?” എന്ന് രണ്ടാമതും ചോദിച്ചപ്പോള്‍ അച്ഛന് ദേഷ്യം വരാന്‍ 

തുടങ്ങിയെന്നു അവള്‍ക്ക് മനസ്സിലായി . വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിന്റെ മറവി 

ലൂടെ കേട്ട അലക്ഷ്യമായ മൂളലില്‍ നിന്ന് അവള്‍ക്ക് മറ്റൊന്നും മനസ്സിലായതുമില്ല.
  
  
  രണ്ടു കൈയിലും പച്ചക്കറി നിറച്ച സഞ്ചികളുമായി വന്ന അമ്മ നേരെ അടുക്കളയിലേ 

യ്ക്കു പോയപ്പോള്‍ അവളും പിന്നാലെ കൂടി. അമ്മയുടെ മുഖത്ത് കുറച്ച് ക്ഷീണമുണ്ടല്ലോ. 

ഇന്ന് ഓഫീസില്‍ നിറയെ ജോലിയുണ്ടായിരുന്നിരിയ്ക്കണം. അതല്ലേ വരാന്‍ വൈകി 

യത് - അവള്‍ ചിന്തിച്ചു.

  
  ഒരു ഗ്ലാസില്‍ പാലെടുത്ത് അവള്‍ക്കു നേരെ നീട്ടിക്കൊണ്ട് അമ്മ ചോദിച്ചു “ സ്കൂളില്‍ 

നിന്നും  വന്നിട്ട്  ഒന്നും പഠിച്ചിട്ടില്ലല്ലോ ? വേഗം ഹോം വര്‍ക്കെടുത്ത് ചെയ്യ്‌.” അവള്‍ക്ക് 

അമ്മയോട് കുറെ കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. വിനീതാമാം അവള്‍ ഗുഡ് ഗേള്‍ 

ആണെന്ന് പറഞ്ഞത്, അവളെ ക്ലാസ് ലീഡര്‍ ആക്കിയത്, സാന്ദ്ര ബര്‍ത്ത് ഡേയ്ക്ക് 

അവള്‍ക്ക് പ്രത്യേകമായി കൊടുത്ത ചോക്ലേറ്റ് ബാര്‍ നാലാക്കി മുറിച്ച് എല്ലാവരും 

ചേര്‍ന്ന് കഴിയ്ക്കണമെന്ന്, ചേട്ടന്‍ അവളുടെ ഹെയര്‍ ബോ പൊട്ടിച്ചത്, അവളുടെ തല 

ചുമരിലിടിച്ച്  വേദനിപ്പിച്ചത്... പക്ഷേ...  അപ്പോഴേയ്ക്കും മകന്‍ വന്ന് അമ്മയുടെ 

കൈ പിടിച്ച് വലിച്ചു. അമ്മ വാത്സല്യത്തോടെ, അനുസരണയോടെ അവന്റെ പിറകെ 

പോയി.

  
  അവള്‍ അച്ഛന്റെ അടുത്ത് ചെന്ന് വീണ്ടും വിളിച്ചു. “ ഇനിയെന്താ വേണ്ടത് ” എന്ന അസ 

ഹ്യതയോടെ അയാള്‍ ഒരു നിമിഷം പുസ്തകത്തില്‍ നിന്നും കണ്ണെടുത്ത് അവളുടെ 

നേര്‍ക്ക്‌ നോക്കി. അവള്‍ ചോദിച്ചു, “ അച്ഛാ, അച്ഛനൊരു കല്യാണം കൂടി കഴിയ്ക്ക്വോ? ”



1 അഭിപ്രായം: